FILM : MILAREPA (2006)
COUNTRY : TIBET !!! BHUTAN
GENRE : BIOGRAPHY
DIRECTOR : NETEN CHOKLING
COUNTRY : TIBET !!! BHUTAN
GENRE : BIOGRAPHY
DIRECTOR : NETEN CHOKLING
"യുദ്ധം ചെയ്ത് നൂറുപേരെ ജയിക്കുന്നവനല്ല, സ്വന്തം മനസ്സിനെ കീഴടക്കുന്നവനാണ് യഥാർത്ഥ ജേതാവ്''- ബുദ്ധൻ
പ്രതികാരം ഒന്നിനും പരിഹാരമല്ല എന്ന് തോഗ്പ മനസ്സിലാക്കുന്നത് അത് ചെയ്തതിന് ശേഷമാണ്. കൂടുതൽ പ്രശ്നങ്ങളിലേക്കാണ് അവ നയിക്കുകയെന്ന തിരിച്ചറിവിനൊപ്പം, ഭാവിയെ നിർണയിക്കുന്നത് തിരിച്ചെടുക്കാനാവാത്ത പൂർവ്വ കർമ്മങ്ങളാണ് എന്നതും അയാളെ അസ്വസ്ഥനാക്കുന്നു. ഈ അസ്വസ്ഥതകളെ കഴുകിക്കളയാൻ അയാൾ സഞ്ചരിച്ച വഴികൾ അറിയാൻ നമ്മൾ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.
പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചു എന്ന് കരുതപ്പെടുന്ന ബുദ്ധിസ്റ്റ് ആത്മീയാചാര്യൻ MILAREPA-യുടെ ജീവചരിത്രമാണ് ഈ സിനിമ. തൻറെ കുടുംബത്തോട് ബന്ധുക്കളും ഗ്രാമീണരും ചെയ്ത ക്രൂരതയ്ക്ക് പ്രതികാരം ചെയ്യുന്നതിനായി അമ്മയുടെ നിർദേശപ്രകാരം ബ്ലാക്ക് മാജിക്ക് പഠിക്കാൻ പോവുകയാണ് അവൻ. യാത്രയും, പഠനവും, പ്രതികാരവുമെല്ലാം സിനിമയുടെ ഭാഗങ്ങളാകുമ്പോൾ അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവിൽ ഈ സിനിമ നമ്മെ ഉപേക്ഷിക്കുകയാണ്. ആത്മീയമായ ഔന്നത്യം തേടിയുള്ള അയാളുടെ യാത്രയുടെ ദൃശ്യഭാഷ്യത്തെ കുറിച്ചുള്ള വാഗ്ദാനങ്ങളോടെയാണ് സിനിമ അവസാനിക്കുന്നത്. അത്തരമൊരു ദൃശ്യാനുഭവത്തിന്റെ അഭാവം ഈ നിമിഷം വരെ ഈ ജീവചരിത്ര സിനിമയുടെ അപൂർണ്ണതയായി നിലകൊള്ളുന്നു.
No comments:
Post a Comment