FILM : THE GIRL IN THE FOG (2017)
GENRE : CRIME !!! THRILLER
COUNTRY : ITALY
DIRECTOR : DONATO CARRISI
GENRE : CRIME !!! THRILLER
COUNTRY : ITALY
DIRECTOR : DONATO CARRISI
നല്ല കഥയും, പ്രതിഭാധനരായ അഭിനേതാക്കളും, മികച്ച സംവിധാനവും ചേരുമ്പോൾ നല്ല സിനിമയിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ടതില്ല. DONATO CARRISI തന്റെ നോവൽ സിനിമയാക്കിയപ്പോൾ സംഭവിച്ചതും അങ്ങനെയൊരു കാര്യമാണ്.
മഞ്ഞുപെയ്യുന്ന രാവുകളിലൊന്നിൽ VOGAL ഒരു ആക്സിഡന്റിൽ പെടുകയാണ്. പരിക്കൊന്നും പറ്റിയിട്ടില്ലെങ്കിലും അയാളെ സൈക്യാട്രിസ്റ്റായ ഡോക്ടർ ഫ്ലോറിസ് വരുന്നതിനായി കാത്തുകൊണ്ട് പോലീസ് സ്റ്റേഷനിൽ തന്നെ ഇരുത്തിയിരിക്കുന്നു. എല്ലാവരും സമാധാന ജീവിതം നയിക്കുന്ന ഗ്രാമത്തിൽ ഒരു ദിവസം പതിനാറുകാരിയായ ANNA LOU എന്ന പെൺകുട്ടിയെ കാണാതാവുകയാണ്. അവളുടെ തിരോധാനം അന്വേഷിക്കാനെത്തിയ വിചിത്രമായ അന്വേഷണ രീതികളിലുള്ള ഉദ്യോഗസ്ഥനാണ് വോഗൽ. എന്തായിരിക്കും അയാൾക്ക് ഡോക്ടറോട് പറയാനുള്ളത്? ആരായിരിക്കും ആ പെൺകുട്ടിയുടെ തിരോധാനത്തിന് പിന്നിൽ?
അന്വേഷകന്റെ വേറിട്ട അന്വേഷണ രീതികളിലൂടെ മുന്നോട്ടുനീങ്ങുന്ന സിനിമയ്ക്ക് ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ചടുലത അവകാശപ്പെടാനാകില്ലെങ്കിലും പ്രേക്ഷകരിൽ ഉദ്വേഗവും, ആകാംഷയും നിറയ്ക്കാൻ കഴിയുന്നുണ്ട്. അഭിനേതാക്കളുടെ മികവുറ്റ പ്രകടനം കഥയിലെ ട്വിസ്റ്റുകൾ വിശ്വസനീയമായ രീതിയിൽ ഒരുക്കാൻ സംവിധായകനെ സഹായിക്കുന്നുണ്ട്. കഥാപാത്രങ്ങളെയും, അവരുടെ സംഭാഷണങ്ങളും ശ്രദ്ധയോടെ പിന്തുടരാൻ ആയില്ലെങ്കിൽ സിനിമയ്ക്കു ശേഷവും ചില സംശയങ്ങൾ പ്രേക്ഷകനെ വിട്ടൊഴിയില്ല.
വേഗത കുറവുണ്ടെങ്കിലും, ഒഴുക്കു മുറിയാതെ നിഗൂഢതയെ വരുതിയിലാക്കാനുള്ള വോഗലിന്റെ വ്യത്യസ്തമായ അന്വേഷണങ്ങൾക്കൊപ്പം നിങ്ങളും സഞ്ചരിച്ച് നോക്കൂ. പ്രതീക്ഷിതവും, അപ്രതീക്ഷിതവുമായ കാഴ്ചകൾ ഈ സിനിമ നിങ്ങൾക്ക് സമ്മാനിക്കുമെന്ന് തീർച്ച.