FILM : DIVINE INTERVENTION (2002)
GENRE : DRAMA !!! ROMANCE
COUNTRY : PALESTINE
DIRECTOR : ELIA SULEIMAN
ചില സിനിമകളിലൂടെയാണ് ചില സംവിധായകരെ അറിയുന്നത്. ആ സിനിമ പകരുന്ന അനുഭവം പലപ്പോഴും അയാളുടെ മറ്റുസിനിമകൾ തേടിപ്പോകാൻ പ്രേരണയാവുകയും ചെയ്യാറുണ്ട്. DIVINE INTERVENTION എന്ന പലസ്തീൻ സിനിമ അത്തരത്തിൽ ELIA SULEIMAN എന്ന സംവിധായകനെയാണ് എനിക്ക് പരിചയപ്പെടുത്തിയത്. ആഖ്യാനത്തിൽ അദ്ദേഹം പുലർത്തിയിരിക്കുന്ന വേറിട്ട ശൈലി അദ്ദേഹത്തിന്റെ മറ്റു സിനിമകളിലും കാണാനാകുമോ എന്നറിയില്ല. എങ്കിലും, DIVINE INTERVENTION പലരും പലരീതിയിൽ പറഞ്ഞ കാര്യത്തെ വ്യത്യസ്തമായ രീതിയിൽ സമീപിച്ചതിന്റെ മനോഹാരിത പകരുന്ന സിനിമ കാഴ്ച്ച തന്നെയാകുന്നു.
ഇസ്രായേൽ-പലസ്തീൻ പ്രശ്നത്തിന്റെ വ്യത്യസ്തമായ അവതരണമാണ് ഈ സിനിമയുടെ പ്രത്യേകത. സർ-റിയൽ ബ്ലാക്ക് കോമഡി എന്ന് പറയാവുന്ന നിമിഷങ്ങൾ സിനിമയുടെ പല ഭാഗങ്ങളിലും നിറഞ്ഞു നിൽക്കുന്നു. അറബ് ഇസ്രായേല്യർ വസിക്കുന്ന നസ്രേത്തിനും, പലസ്തീൻ പ്രദേശമായ രാമള്ളയ്ക്കും ഇടയിലുള്ള ചെക്ക്പോസ്റ്റും, ഇരു പ്രദേശങ്ങളിലെയും പ്രതിനിധികളടങ്ങിയ പ്രണയവും, അധിനിവേശത്തിന്റെ ദുരിതങ്ങൾ ബാക്കിയാക്കുന്ന നിരാശയും, ആവർത്തന വിരസതയുടെയുടെയും, കാത്തിരിപ്പിന്റെയും ഉൽപ്പന്നമായ നിസ്സംഗതയുമെല്ലാം സിനിമയുടെ രംഗങ്ങൾ കൈയ്യടക്കുന്ന ചേരുവകളാകുന്നു.
വ്യക്തമായ ഒരു തുടർച്ചയില്ലാത്ത വിധം വിവിധ രംഗങ്ങളെ മിക്സ് ചെയ്ത് പല ആശയങ്ങളെ പ്രേക്ഷകന് പകരുക എന്ന യുക്തിയാണ് സംവിധായകൻ അനുവർത്തിച്ചിരിക്കുന്നത്. രാഷ്ട്രീയ സാഹചര്യങ്ങൾ അതിരുകൽപ്പിക്കുന്ന "പ്രണയത്തെ" , പ്രതികൂല സാഹചര്യത്തിലും ലളിതമായ പ്രണയ പ്രകടനങ്ങളിലൂടെ തീക്ഷണമായ് ജ്വലിപ്പിച്ചു നിർത്താൻ സംവിധായകനു കഴിയുന്നു. പ്രതീകങ്ങളും, രൂപകങ്ങളും ആവോളം പരന്നു കിടക്കുന്ന സിനിമയിലെ ഓരോ കാഴ്ച്ചയും സിനിമയ്ക്കു പശ്ചാത്തലമാകുന്ന പ്രദേശങ്ങളിലെ സമകാലിക യാഥാർത്യങ്ങളെ അറിയുന്നവർക്ക് എളുപ്പത്തിൽ ഗ്രഹിക്കാവുന്നവയാണ്.
സിനിമയിലെ ഒരു ഭാഗത്ത് AR RAHMAN-ന്റെ ബോംബെ തീം ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയി ഉപയോഗിച്ചിരിക്കുന്നു. സംവിധായകന്റെ ഇതര സിനിമകൾ കാണാൻ ആഗ്രഹം ജനിപ്പിച്ച ഈ സിനിമ ആഖ്യാനത്തിലെ വ്യത്യസ്തതയാൽ നിങ്ങളുടെ ഇഷ്ടം പിടിച്ചു പറ്റുമെന്നാണ് എന്റെ പ്രതീക്ഷ.