FILM : FUTURE LASTS FOREVER (2011)
GENRE : DRAMA
COUNTRY : TURKEY
DIRECTOR : OZCAN ALPER
ഇംഗ്ളീഷേതര വിദേശ സിനിമകളുടെ കാര്യമെടുക്കുമ്പോൾ എന്റെ കാഴ്ച കൂടുതൽ തറച്ച നാടുകളിലൊന്നാണ് തുർക്കി. മനോഹരമായ സിനിമാറ്റോഗ്രാഫിയും CEYLAN-നെ പോലെയുള്ള സംവിധായകരുടെ സാന്നിധ്യവുമാണ് അതിനിടയാക്കിയത്. 2008-ൽ പുറത്തിറങ്ങിയ AUTUMN എന്ന മികച്ച ഒരു സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ടർക്കിഷ് സംവിധായകനായ OZCAN ALPER-ന്റെ FUTURE LASTS FOREVER എന്ന സിനിമയെയാണ് ഈ കുറിപ്പിലൂടെ പരിചയപ്പെടുത്തുന്നത്. ഈ സിനിമ 90-കളിലെ തുർക്കിയെ ചരിത്രപരമായും, രാഷ്ട്രീയപരമായും അവതരിപ്പിക്കുന്നു.
സംഗീതത്തിൽ ഗവേഷണം നടത്തുന്ന SUMRO എന്ന യുവതിയും, അവളുടെ യാത്രയിൽ കണ്ടുമുട്ടുന്ന അഹ്‌മദ് എന്ന യുവാവുമാണ് പ്രധാന കഥാപാത്രങ്ങൾ. SUMRO തേടുന്ന ദുഃഖസാന്ദ്രമായ ഈരടികളും, ശബ്ദങ്ങളും, അഹമെദ് എന്ന സുഹൃത്തും സിനിമയുടെ / സിനിമയിലെ രാഷ്ട്രീയത്തിന്റെ ഉള്ളിൽ തന്നെ നിലകൊള്ളുന്നവയാകുന്നു. SUMRO-യുടെ അന്വേഷണങ്ങളുടെ പലമാനങ്ങളിലേക്ക് സൂചനകളായി സിനിമയുടെ ആദ്യ നിമിഷങ്ങളിലെ രംഗങ്ങളെ സംവിധായകൻ അവതരിപ്പിക്കുന്നുണ്ടെങ്കിലും, സിനിമയുടെ രാഷ്ട്രീയമായ ചുവടുകൾ സുദൃഢമാവുമ്പോഴാണ് ഊഹങ്ങൾക്കപ്പുറമുള്ള വ്യക്തത അവയ്ക്ക് കൈവരുന്നത്. കുർദ്ദിഷ് കോൺഫ്ലിക്റ്റിന്റെ പശ്ചാത്തലത്തെ അടയാളപ്പെടുത്തുന്ന ഈ സിനിമയുടെ ഒരു പക്ഷത്തേക്കുള്ള ചായ്‌വ് വളരെ പ്രകടമാണ്. അവിടത്തെ ചരിത്ര യാഥാർഥ്യങ്ങളെക്കുറിച്ചുള്ള അജ്ഞത സിനിമയുടെ നിലപാടിനെ വിലയിരുത്താനുള്ള അവസരം നിഷേധിക്കുന്നു. സംവിധായകന്റെ വ്യക്തിപരമായുള്ള താല്പര്യങ്ങളോ, അനുഭവങ്ങളോ ആവാം സിനിമയെ ഒരു പക്ഷത്തേക്ക് ചേർത്തു നിർത്തിയത് എന്ന് അനുമാനിക്കാം. ചിലയിടങ്ങളിൽ സിനിമയ്ക്ക് ഒരു ഡോക്യുമെന്ററി സ്റ്റൈൽ കൈവരുന്നുണ്ടെങ്കിലും ആസ്വാദനത്തിന് കല്ലുകടിയായി മാറുന്നില്ല. സിനിമയെ കേവലം ആസ്വാദനോപാധി എന്ന നിലയിൽ മാത്രം പരിഗണിക്കുന്നവർക്ക് ഈ സിനിമ രസിക്കണമെന്നില്ല എന്ന സൂചനയോടെ നിർത്തുന്നു.

No comments:
Post a Comment