FILM : BABA JOON (2015)
GENRE : DRAMA
COUNTRY : ISRAEL
DIRECTOR : YUVAL DELSHAD
ജന്മനാട്ടിൽ നിന്ന് പിഴുതെറിയപ്പെടുന്നവയാണ് ഓരോ കുടിയേറ്റക്കാരന്റെയും ജീവിതം. സംസ്കാരവും, പാരമ്പര്യവുമെല്ലാം പുതിയ സാഹചര്യങ്ങളിൽ അവരിൽ നിന്ന് വേർപ്പെടുകയോ, ദുർബലപ്പെടുകയോ ചെയ്യുകയാണ് പതിവ്. ഇസ്രായേലിലേക്ക് ജീവിതം പറിച്ചുനട്ട ഒരു ഇറാനിയൻ ജൂത കുടുംബത്തിന്റെ കഥയാണ് BABA JOON പറയുന്നത്. വർഷങ്ങൾക്ക് മുൻപ് കുടിയേറിയ ബാബ, അയാളുടെ മകൻ (ITZHAK), പേരമകൻ(MOTI) എന്നീ കഥാപാത്രങ്ങളിലൂടെ മൂന്നു തലമുറകളെയാണ് സിനിമയുടെ പ്രമേയ അവതരണത്തിനായ് ഒരുക്കിയിട്ടുള്ളത്. കുടുംബത്തിന്റെ പാരമ്പരാഗത തൊഴിൽ തന്നെയാണ് ബാബ ഇസ്രയേലിലും തുടരുന്നത്. രണ്ടാം തലമുറയിലൂടെ അത് മൂന്നാം തലമുറയിലേക്ക് കൈമാറാനുള്ള മുന്നൊരുക്കങ്ങളാണ് സിനിമ പങ്കുവെയ്ക്കാൻ ശ്രമിക്കുന്ന ആശയങ്ങളെ കണ്ടെത്താനുള്ള നിമിഷങ്ങളാകുന്നത്.
തന്റെ പിതാവിന്റെ രീതികളെ പിന്തുടരുന്ന ITZHAK മകന്റെ താൽപര്യങ്ങളെയും, കഴിവുകളേയും കണ്ടില്ലെന്ന് നടിക്കുന്നു. MOTI-യുടെ മാതാവും, ITZHAK-ന്റെ സഹോദരനും പ്രമേയത്തെ സ്വാധീനിക്കുന്ന ശക്തമായ കഥാപാത്രങ്ങൾ തന്നെയാകുന്നു. പിതൃ-പുത്ര ബന്ധത്തിന്റെ സങ്കീർണ്ണതകളെ വിലയിരുത്താനിരിക്കുമ്പോൾ, സംസ്കാരവും, പാരമ്പര്യവും ഇടംപിടിക്കുന്നു എന്ന യാഥാർത്യമാണ് ഇത്തരം സിനിമകൾ പകരുന്നത്. പിതാവിനും, മകനുമിടയിൽ ആത്മ സംഘർഷമനുഭവിക്കുന്ന ITZHAK-ഉം , ബാബയുടെ ശാഠ്യങ്ങൾ കാരണം നാടുവിട്ട ശേഷം തിരിച്ചെത്തിയിട്ടുള്ള DARIYAS-ഉം ചിന്തയിലും, പ്രവർത്തനങ്ങളിലും വിരുദ്ധചേരികളിൽ നിലകൊള്ളുന്നു. കുടിയേറ്റവുമായി ബന്ധപ്പെട്ട കൂടുതൽ തലങ്ങളിലേക്ക് വികസിപ്പിക്കാനുള്ള സാധ്യതകളുണ്ടായിട്ടും പ്രമേയത്തെ ഒതുക്കി നിർത്തിയതായി തോന്നി. വിദേശ സിനിമകൾ തേടിപ്പിടിച്ചു കാണുന്നവരെ നിരാശരാക്കാത്ത അനുഭവം തന്നെയാകും BABA JOON എന്ന് പ്രതീക്ഷിക്കുന്നു.