FILM : MIRAGE (2004)
COUNTRY : MACEDONIA
GENRE : DRAMA
DIRECTOR : SVETOZAR RISTOVSKI
നീഷേയുടെ വിഖ്യാതമായ വരികൾ സ്ക്രീനിൽ തെളിഞ്ഞപ്പോൾ മുതൽ ഈ സിനിമയുടെ ഭാവം വ്യക്തമായിരുന്നു. ആഹ്ലാദത്തിന്റെ കണികകൾ പാഴ്ക്കിനാവാകുന്ന ദരിദ്ര സാമൂഹിക യാഥാർത്ഥ്യത്തിൽ അവതരിപ്പിച്ച ശക്തവും , വേദനാജനകവുമായ ഡ്രാമയാണ് MIRAGE (2004) എന്ന മാസിഡോണിയൻ സിനിമ.
പഠനത്തിലും , കവിതയെഴുത്തിലും മിടുക്കനും ഭാവനാ സമ്പന്നനുമായ "മാർക്കോ" എന്ന കുട്ടിയുടെ കഥയാണ് ഈ സിനിമ പറയുന്നത്. കുടിയനും, മടിയനുമായ പിതാവ്, ലക്കും-ലഗാനുമിലാത്ത ( കുത്തഴിഞ്ഞ) സഹോദരിയും, നിർവികാരതയും നിർജ്ജീവത്വവും വിശേഷണങ്ങളായി പേറുന്ന മാതാവും ദാരിദ്ര്യം എന്ന ദുരിത പർവ്വത്തിനും മുകളിൽ മാർക്കോയുടെ അവസ്ഥയെ പ്രതിഷ്ടിക്കുന്നു. വീട്, സ്കൂൾ , സമൂഹം എന്നിവിടങ്ങളിലെല്ലാം ക്രൂരമായ പരിഹാസങ്ങൾക്കും , അടിച്ചമർത്തലുകൾക്കും , ശാരീരിക പീഡനങ്ങൾക്കും വിധേയനാകുന്ന "മാർക്കോ" , പ്രതീക്ഷയുടെ നെരിപ്പോട് കാണുന്നത് അവന്റെ അധ്യാപകൻ പറഞ്ഞത് പോലെ തന്റെ കവിതകളിലാണ്. സ്വച്ഛതയിലേയ്ക്ക് ഒരു പറിച്ചു നടൽ അവൻ സ്വപ്നം കാണുന്നു. കീഴ്പെടലിന്റെയും , കുത്തുവാക്കുകളുടെയും , വേദനയുടെയും ഏതോ ഒരു "അതിർവര" മാർക്കോയെ തലയുയർത്താൻ പ്രേരിപ്പിക്കുന്നു. ഏകനായി ചെസ്സ് കളിക്കാനും, സമയം കളയാനും മാർക്കോ കണ്ടെത്തിയ ഇടമായ പഴയ ട്രെയിനിൽ വച്ച് കണ്ടുമുട്ടുന്ന "പാരിസ്" എന്ന വ്യക്തിയും അവന്റെ മുന്നിൽ പ്രതീക്ഷയായി വളരുന്നു. ഈ പ്രതീക്ഷകളും, സാഹചര്യങ്ങളും മാർക്കോ എന്ന ബാലനെ ഏതു തീരത്തേയ്ക്ക് എത്തിക്കുന്നു എന്നതാണ് സിനിമയുടെ ഉള്ളടക്കം.
മാസിഡോണിയൻ സാമൂഹിക യാഥാർത്ഥ്യം എന്ന് ചുരുക്കി പറയാനാവാത്ത വിധം , ലോകത്തിലെ ഏതൊരു സാമൂഹിക വ്യവസ്ഥിതിയിലും പ്രതിനിധികളെ തേടാൻ കഴിയുന്ന ഒന്നാണ് ഈ സിനിമയും, കഥാപാത്രങ്ങളും, പ്രമേയവും. ഇത്തരം സാഹചര്യങ്ങൾക്ക് ശരവേഗവും , നിലനിൽപ്പും പ്രദാനം ചെയ്യുന്ന ഉൽപ്രേരകങ്ങളായി , ദാരിദ്ര്യവും , രാഷ്ട്രീയവും-സാമൂഹികവുമായ അരാജകത്വവും പല്ലിളിച്ചു കൊണ്ടേയിരുന്നു. വീടും, സ്കൂളും , തെരുവും അവയെ ദ്യോതിപ്പിച്ച മികച്ച ഉദാഹരണങ്ങളായി നിറഞ്ഞു നിന്നു. കുതിച്ചു പായുന്ന ട്രെയിനുകൾ , ചലനമറ്റ് ദ്രവിച്ച പഴകിയ ട്രെയിനുകൾ (മാർക്കോയുടെ അഭയം) , റെയിൽ പാളങ്ങൾ , മാർക്കോയുടെ ഷൂട്ടിംഗ് പ്രാക്ടീസിനിടയിൽ പറന്നുയരുന്ന പ്രാവ് എന്നിവ ദൃശ്യാനുഭൂതി എന്നതിനപ്പുറം സംവിധായകൻ പ്രേക്ഷക ചിന്തകൾക്കായി ഒരുക്കിയ "പ്രതീക" കാഴ്ച്ചകളായി തോന്നി. സിനിമയ്ക്ക് പറയാനുള്ള രാഷ്ട്രീയം ചില സീനുകളിലും , അപൂർവ്വം സംഭാഷണങ്ങളിലുമൊതുങ്ങിയെങ്കിലും , പ്രമേയത്തിന് ബലമേകുന്ന സാമൂഹിക മാനങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിൽ അതിനുള്ള പങ്ക് വ്യക്തമാണ്. സിനിമ അവസാനിച്ചത് പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ അനിവാര്യമായ ദുരന്തത്തിന്റെ ആഴം വ്യക്തമാക്കികൊണ്ട് തന്നെയാണ്.
ഈ സിനിമയിലെ പ്രധാന റോൾ കൈകാര്യം ചെയ്ത MARKO KOVACEVIC (മാർക്കോ) എന്ന കുട്ടിയുടെ വിസ്മയ പ്രകടനം പ്രമേയത്തിന്റെ തീക്ഷണത നമ്മളിലെയ്ക്ക് പകരാൻ വളരെയധികം സഹായിച്ചു. ലോകത്തെല്ലായിടത്തും ഇന്നും സുലഭമായ ഇത്തരം രാഷ്ട്രീയ-സാമൂഹിക-ദാരിദ്ര്യ മാനങ്ങൾ തീർക്കുന്ന "കുരുതികൾ" പടർത്തുന്ന ഇരുൾ മായ്ക്കുന്നത് പ്രതീക്ഷകളുടെ ചിറകിലേറി കുതിക്കുന്ന ബാല്യങ്ങൾ തീർക്കേണ്ട ഭാവിയുടെ "ദീപ്തമായ" സ്വപ്നങ്ങളാണെന്ന് ഈ സിനിമ ഓർമിപ്പിക്കുന്നു.ഇത്തരം ദുരന്തങ്ങളുടെ പേരിൽ വിലങ്ങുകൾ അണിയിക്കേണ്ടത് ആരെയെന്ന ചോദ്യം നമ്മെ വിട്ടൊഴിയുന്നില്ല. നല്ല നാളെയ്ക്കായുള്ള സമൂഹ നിർമ്മിതിക്കായ് ഒരുങ്ങുമ്പോൾ വർത്തമാന യാഥാർത്ഥ്യം ബലികഴിക്കുന്നതെന്ത് എന്ന ചിന്തയുണരേണ്ടതിന്റെ ആവശ്യം സിനിമ ബോധ്യപ്പെടുത്തുന്നു. പ്രതീക്ഷയുടെ മരീചികകൾ നീണ്ടു കിടക്കുന്നുണ്ടെങ്കിലും , "HOPE IS THE WORST OF EVIL , FOR IT PROLONGS THE TORMENTS OF MAN" എന്ന നീഷേയുടെ വരികൾ മനസ്സിൽ മർമ്മരം കൊളളുന്നുണ്ടെങ്കിലും , ഭാവിയെക്കുറിച്ചുള്ള നിറമുള്ള പ്രതീക്ഷകൾ മുറുകെപ്പിടിച്ച് നിലയില്ലാ കയങ്ങളിലെയ്ക്ക് ഇറങ്ങുന്നവർക്ക് ഐക്യം പ്രഖ്യാപിച്ച് നിർത്തുന്നു .

ഈ ചിത്രം കണ്ടിട്ടില്ല...കാണണം...
ReplyDeleteതാങ്കളുടെ പോസ്റ്റുകൾ വായിക്കാറുണ്ട് ..... നല്ല ഒഴുക്കുള്ള എഴുത്താണ് .... പുസ്തക നിരൂപണം നന്നായിരുന്നു..... ബ്ലോഗ് രംഗത്ത് കൂടുതൽ അനിഭവ സമ്പത്തുള്ള താങ്കളിൽ നിന്നും കൂടുതൽ suggestions പ്രതീക്ഷിക്കുന്നു...
Delete