FILM : IN HIDING (2013)
COUNTRY : POLAND
DIRECTOR : JAN KIDAWA-BLONSKI
GENRE : DRAMA
രണ്ടാം ലോക മഹായുദ്ധത്തിന്റെ മുഖ മുദ്രകളിലൊന്നായ ജൂത വേട്ടയുടെ (HALOCAUST) പശ്ചാത്തലത്തിൽ സ്ക്രീൻ നിറഞ്ഞ അനേകം സിനിമകളുണ്ട്. അത്തരം ശ്രേണിയിലെയ്ക്ക് എഴുതി ചേർക്കാവുന്ന മികച്ച സിനിമ അനുഭവമാണ് പോളിഷ് ചിത്രമായ IN HIDING (2013). 1940 കളിലെ രണ്ടാം ലോക മഹായുദ്ധത്തിന്റെ " യുദ്ധാന്ത്യത്തെ " " മുമ്പ്-ശേഷം" എന്നീ ദ്വന്ദങ്ങൾ കൊണ്ട് മുറിച്ച് ഇരു കഷണങ്ങളിലും ഈ സിനിമ സാന്നിധ്യമാറിയിക്കുന്നു.
ഏറ്റവും തീക്ഷ്ണമായ പ്രമേയങ്ങൾ പൊട്ടി മുളയ്ക്കുക ഏറ്റവും കഠിനമായ ദുരിത നിലങ്ങളിലാണെന്ന് തോന്നിപ്പോവാറുണ്ട്. യുദ്ധ പശ്ചാത്തലത്തിലുള്ള ക്ലാസ്സിക്കുകൾ ഈ ചിന്തയ്ക്ക് ബലമേകുന്നു. യുദ്ധ കലുഷിതമായ സാഹചര്യത്തിൽ , ഏകാന്തജീവിതം നയിക്കുന്ന "JANKA" യ്ക്കും, പിതാവിനും എസ്തേർ എന്ന ജൂത സ്ത്രീയെ , വംശീയ ക്രോധത്തിന്റെ ദ്രംഷ്ടകളിൽ നിന്ന് മറച്ചു പിടിക്കേണ്ടി വരുന്നു. നിയമങ്ങൾ വെറും കടലാസ് തുണ്ടുകളാകുന്ന യുദ്ധ വേളയിലെപ്പഴോ JANKO യുടെ അച്ഛൻ പോലീസ് കസ്റ്റഡിയിലാകുന്നു. എസ്തേറിന്റെ സാന്നിധ്യം JANKO ആദ്യം വെറുത്തെങ്കിലും , ക്രമേണ അവർക്കിടയിൽ രൂപം കൊള്ളുന്ന സൗഹൃദം അസാധാരണമായ തലത്തിലേയ്ക്ക് വളരുന്നു. ഈ ബന്ധത്തിന്റെ തീവ്രതയും , സാഹചര്യങ്ങളുടെ സമ്മർദവും , വൈകാരിക വിസ്ഫോടനങ്ങളും സിനിമയെ കൂടുതൽ ശക്തവും , വേറിട്ടതുമായ കാഴ്ചയാക്കി മാറ്റുന്നു.
HOLOCAUST ന്റെ നിഴലിൽ ആരംഭിക്കുന്ന സിനിമയെ വഴിമാറ്റി നടത്തിച്ച് പുത്തനനുഭവം നല്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. നഷ്ടങ്ങൾ മാത്രം കണ്ടു ശീലിച്ച മനസ്സിന്റെ സ്വാഭാവികമായ സ്വാർത്ഥതയുടെ വിളയാട്ടമായി സിനിമയിലെ പല രംഗങ്ങളും എണ്ണാവുന്നതുമാണ്. മനുഷ്യ മനസ്സ് വന്യമാകുന്ന അന്തർ: സംഘർഷങ്ങളാൽ സൃഷ്ടിക്കപെടുന്ന സാഹചര്യങ്ങളിലെയ്ക്ക് കഥയും, കഥാപാത്രങ്ങളെയും തള്ളിയിടാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട് . ചില കഥാപാത്രങ്ങൾ അപൂർണമായ വൃത്തങ്ങളെപ്പോലെ സിനിമയ്ക്കിടയിൽ മാഞ്ഞു പോയതായി തോന്നി. ചില രംഗങ്ങൾ ചിന്തയിൽ അവശേഷിപ്പിച്ച അവിശ്വസനീയത , ഇത് ഒരു സിനിമ മാത്രമാണെന്ന് ഓർമിപ്പിച്ചു. ത്രില്ലർ സിനിമകളിലേതു പോലെയുള്ള വേഗത ഈ സിനിമയ്ക്ക് പ്രതീക്ഷിക്കാനാകില്ലെങ്കിലും അനാവശ്യമായ ചില ഇഴച്ചിലുകൾ ഒഴിവാക്കാമായിരുന്നു എന്ന് തോന്നി.
അഭിനയം, സിനെമാടോഗ്രഫി , മ്യുസിക് എന്നീ അവിഭാജ്യ ഘടകങ്ങൾ മികച്ചു നിന്നു . യുദ്ധാന്ത്യം വിളിച്ചോതിയ ഫ്രൈമുകൾ ഓർമ്മയിൽ തങ്ങി നിൽക്കുന്നവയായിരുന്നു. പ്രമേയം ആവശ്യപ്പെടുന്ന വൈകാരിക വിക്ഷുബ്ദതയെ പ്രതിഫലിപ്പിക്കുന്നതിൽ അഭിനേത്രികൾ വിജയിച്ചു എന്ന് തന്നെ പറയാം. " വിധിക്കുക , വിധേയപ്പെടുക" എന്നീ യുദ്ധ യഥാർത്യങ്ങൾക്കുമപ്പുറം ഈ സിനിമ അവതരിപ്പിച്ച പ്രമേയം , മറ്റു രീതികളിൽ പല സിനിമകളിലും വന്നതാണെങ്കിലും അവതരണ രീതി പുതുമയുണർത്തി. IMBD ചൊരിയുന്ന അക്കങ്ങളെ മുൻ നിർത്തി സിനിമയെ മുൻവിധികളോടെ സമീപിക്കാതെ , സിനിമയുടെ "കാമ്പിനെ " രുചിച്ച് സ്വയം വിധിയെഴുതുന്ന നല്ല സിനിമാ പ്രേമികൾ ഈ സിനിമ കാണേണ്ടതാണെന്ന അഭിപ്രായത്തോടെ നിർത്തുന്നു.