FILM : RETABLO (2017)
COUNTRY : PERU
GENRE : DRAMA
DIRECTOR : ALVARO DELGADO APARICIO
ലാറ്റിനമേരിക്കൻ സിനിമകളോട് ഒരു പ്രത്യേക ഇഷ്ട്മാണ്. RETABLO എന്ന പെറുവിയൻ സിനിമയും നിരാശപ്പെടുത്തിയില്ല. RETABLO എന്ന പേര് തന്നെ ഒരു കലയെയാണ് സൂചിപ്പിക്കുന്നത്. ആൾതാമസം കുറവുള്ള ഒരുഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ NOE എന്ന കലാകാരന്റെയും കുടുംബത്തിന്റെയും ജീവിത പരിസരങ്ങളെയാണ് ഈ സിനിമ ഫ്രെയിമിൽ നിറയ്ക്കുന്നത്. ചെറിയ ശില്പങ്ങൾ നിർമ്മിച്ച് അതുകൊണ്ട് മനോഹരമായി അലങ്കരിച്ച ബോക്സുകൾ ഉണ്ടാക്കുന്ന മികച്ച കലാകാരനാണ് NOE. തന്റെ പാത പിന്തുടരണമെന്ന് അയാൾ ആഗ്രഹിക്കുന്ന സെഗുണ്ടോ എന്ന മകനും , ഭാര്യയും അടങ്ങുന്നതാണ് അയാളുടെ കുടുംബം. അച്ഛനും മകനും ചേർന്ന് തങ്ങളുടെ സൃഷ്ടികൾ നഗരത്തിൽ വിറ്റഴിച്ചാണ് കുടുംബം മുന്നോട്ട് നീങ്ങുന്നത്. സ്വച്ഛമായ അവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന ചില രഹസ്യങ്ങൾ മറനീക്കി വെളിച്ചത്തു വരുന്നതോടെ സിനിമയും ഗതിമാറി ഒഴുകുന്നു.
സിനിമയെ ഗതി മാറ്റുന്ന പ്ലോട്ട് എലമെന്റിനൊപ്പം ഗ്രാമീണ ജീവിതത്തിന്റെ രീതികളും, സാംസ്കാരിക തീർപ്പുകളും സിനിമയിലെ വേറിട്ട കാഴ്ചകളാകുന്നു. സിനിമ ബാക്കിയാക്കുന്ന ചിന്തകൾ പലതാകാം, എന്നിരുന്നാലും പെറുവിയൻ ഗ്രാമീണതയുടെ കാഴ്ചകൾ മനസ്സിൽ തങ്ങി നിൽക്കുക തന്നെ ചെയ്യും.