FILM : YOMEDDINE (2018)
COUNTRY : EGYPT
GENRE : COMEDY !!!
DRAMA
DIRECTOR : A B
SAHAWKY
തിരസ്കരിക്കപ്പെട്ടവരുടെ പ്രതിനിധികളാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. കുഷ്ഠരോഗം വന്നതിനാൽ ചെറുപ്പത്തിലേ കുടുംബാംഗങ്ങൾ ഉപേക്ഷിച്ചു പോയ "ലെപ്പർ കോളനിയിൽ" താമസിക്കുന്ന ബെഷായും, അനാഥനായ ഒബാമ എന്ന കുട്ടിയും തമ്മിലുള്ള സൗഹൃദവും , അവർ നടത്തുന്ന യാത്രയുമാണ് സിനിമയുടെ ഉള്ളടക്കം. മാലിന്യ കൂമ്പാരത്തിൽ നിന്നും വസ്തുക്കൾ പെറുക്കി വിൽക്കുന്നതാണ് അയാളുടെ ഉപജീവന മാർഗ്ഗം. രോഗം ബാക്കിവെച്ച അടയാളങ്ങൾക്കൊപ്പം ദൃശ്യമാകുന്ന വേദന കലർന്ന നിരാശയുടെ കാരണം അയാളെ വേർപിരിഞ്ഞു മരണത്തെ പുൽകിയ ഭാര്യയെക്കുറിച്ചുള്ള ഓർമ്മകളാണ്. ആ ഒറ്റപ്പെടലിൽ തന്റെ വേരുകളെക്കുറിച്ചു ഓർക്കുകയാണ് അയാൾ. അവ തേടി യാത്രക്കൊരുങ്ങുകയാണ് ബെശായ്. കഴുതപ്പുറത്തേറി അയാൾ നടത്തുന്ന യാത്രയിൽ ഒബാമയും സൂത്രത്തിൽ ഒപ്പം കൂടുന്നു. ആ യാത്രാനുഭവങ്ങൾക്കൊപ്പമാണ് സിനിമയുടെ പ്രയാണവും.
ഇരുവരുടെയും യാത്രയിലുടനീളം സമൂഹത്തിന്റെ മാറ്റിനിർത്തലുകളെ കാണാം. ഇവ്വിധം സമൂഹത്തിന്റെ ഭാഗമാകാനാവാതെ കൈയ്യൊഴിയപ്പെടുന്ന ജനതയെയും, അവർ ചേർത്ത് പിടിക്കുന്ന വിഷമതകളെയും ദൈന്യത തുടിക്കുന്ന ഫ്രെയിമുകളില്ലാതെ തന്നെ പറയാനാവുന്നു എന്നതാണ് സിനിമയുടെ നല്ല വശങ്ങളിൽ ഒന്ന്. തിരസ്കരിച്ച ഇടങ്ങളിലേയ്ക്ക് തിരിച്ചു നടക്കുന്ന ബെശായ് ഉള്ളിൽ ഒളിപ്പിച്ചിരിക്കുന്ന പ്രതീക്ഷകൾ എന്തായിരിക്കാം,?.. അയാളുടെ മനസ്സ് എന്തെല്ലാം ചിന്തകളെയാവണം യാത്രയിൽ കൂടെ കൂട്ടിയിട്ടുണ്ടാവുക?.. അയാളുടെ ചുണ്ടുകളിൽ നിന്നും ഉതിർന്നു വീഴാൻ വെമ്പി നിൽക്കുന്ന ചോദ്യങ്ങൾ എന്തെല്ലാമായിരിക്കണം? ....എന്നിങ്ങനെ പ്രേക്ഷകന്റെ ചിന്തകളും പടരുകയാവും സിനിമയ്ക്കൊപ്പം. മുൻവിധികളും, യാഥാർത്യങ്ങളുമെല്ലാം കീഴ്മേൽ മറിയുന്ന ജീവിത യാത്രയിൽ , വെളിച്ചമടഞ്ഞ ജീവിതത്തെ മുന്നോട്ടു നയിക്കാൻ സന്തോഷത്തിന്റെ ഒരു നേർത്ത വരയെയെങ്കിലും ബെശായ് കണ്ടുമുട്ടുമോ ?........
പ്രധാന കഥാപാത്രങ്ങളുടെ ചേർച്ചയുള്ള പ്രകടനം , ചില ഓർമ്മപ്പെടുത്തലുകൾ, ചില നൊമ്പരങ്ങൾ, ചില ജീവിത പാഠങ്ങൾ എന്നിവയിലൂടെ പ്രേക്ഷകനെയും ഒപ്പം കൂട്ടുന്ന ഒരു കൊച്ചു സിനിമ. അതാണ് YOMEDDINE (2018)